ന്യൂഡൽഹി: പഹൽ ഗാം ഭീകര ആക്രമണത്തെ തുടർന്ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ 2025 ജൂലായിൽ നടത്തിയ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെതിരെ അവകാശ ലംഘന നോട്ടീസ്. കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടീസ് നൽകിയത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈനൃത്തിന് ആളപായമില്ല എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ആറ് സായുധ സേനാംഗങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ അടുത്തിടെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.